മൂന്നാംവഴിക്ക് വീണ്ടും സംസ്ഥാന അവാർഡ്

adminmoonam

മൂന്നാംവഴിക്ക് വീണ്ടും സംസ്ഥാന അവാർഡ്.
സംസ്ഥാന കൃഷിവകുപ്പിൻ്റെ ആർ.ഹേലി സ്മാരക കർഷക ഭാരതി മാധ്യമ അവാർഡിന് വി.എൻ.പ്രസന്നൻ അർഹനായി. അച്ചടി മാധ്യമത്തിലെ മികച്ച ലേഖനത്തിനാണ് ഈ അവാർഡ്. കോഴിക്കോട്ടു നിന്ന് സി.എൻ.വിജയകൃഷ്ണൻ്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് ഒരു ലക്ഷം രൂപയും സ്വർണമെഡലും അടങ്ങിയ അവാർഡ് .

എറണാകുളം പള്ളുരുത്തി സ്വദേശിയായ പ്രസന്നൻ മാതൃഭൂമിയുടെ മുൻ സ്പെഷൽ കറസ്പോണ്ടൻ്റാണ്. ഇത് രണ്ടാം തവണയാണ് മൂന്നാം വഴി മാസികക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ കൊല്ലം ക്ഷീര വികസന വകുപ്പിൻ്റെ കാൽ ലക്ഷം രൂപയുടെ അവാർഡും മൂന്നാംവഴിക്കായിരുന്നു . നാസർ വലിയേടത്തിൻ്റെ ലേഖനത്തിനായിരുന്നു അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News