മുറ്റത്തെ മുല്ല യൂണിറ്റുകളുടെ ലാഭവിഹിത വിതരണം നടത്തി
കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക് കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിജയകരമായി നടപ്പിലാക്കിവരുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഈ വര്‍ഷത്തെ ലാഭം വിഭജനം ആലപ്പുഴ ജില്ല ജോയിന്റ് രജിസ്ട്രാര്‍ എസ് ജോസി നിര്‍വഹിച്ചു. ഈ വായ്പ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയ 24 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലാഭ വിഹിതമായി ലഭിച്ച 1026620/ രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. ബാങ്ക് പ്രസിഡന്റ് എ.കെ. രാജന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങില്‍ മുറ്റത്തെ മുല്ല കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം കേരള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം സത്യപാലന്‍ നിര്‍വഹിച്ചു.
ബാങ്ക് സെക്രട്ടറി ബൈജു രമേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (കാര്‍ത്തികപ്പള്ളി ) ജി. ബാബുരാജ്, കുമാരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. പ്രദീപ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ശരവണ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ ബാബു, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഇ.കെ സദാശിവന്‍, തോമസ് ഫിലിപ്പ്, രാജേഷ് ബാബു, ബി. വിനോദ് കുമാര്‍, ജി.രാജപ്പന്‍, വി. പ്രസന്ന, സുജാത മോഹന്‍, പത്മവല്ലി, ബാങ്ക് ഹെഡ് ഓഫീസ് മാനേജര്‍ ബി. വിശ്വംഭരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.