മുറ്റത്തെ മുല്ല പദ്ധതി പുനരാരംഭിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

മുറ്റത്തെ മുല്ല പദ്ധതി പുനരാരംഭിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞു. നിലവിൽ ലോക് ഡൗൺ വ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മുറ്റത്തെ മുല്ല വായ്പ വിതരണവും തിരിച്ചടവും ജില്ലാ ഭരണകൂടത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് പുനരാരംഭിക്കാമെന്ന് സഹകരണസംഘം രജിസ്ട്രാർ നരസിംഹുഗരി ടി. എൽ. റെഡ്ഡി സർക്കുലറിൽ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങൾ/ ബാങ്കുകൾ വഴി വിതരണം ചെയ്തിരുന്ന മുറ്റത്തെ മുല്ല ലഘുവായ്പ പദ്ധതിക്ക് സഹകരണ സംഘം രജിസ്ട്രാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News