മുറ്റത്തെ മുല്ല പദ്ധതി പ്രകാരം തിരുനെല്ലി സഹകരണ ബാങ്ക് ഒരു കോടി രൂപ വായ്പ നൽകും.
വയനാട് തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് മുറ്റത്തെ മുല്ല പദ്ധതിപ്രകാരം ഒരു കോടി രൂപ വായ്പ നൽകാൻ തീരുമാനിച്ചതായി ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. തിരുനെല്ലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല പദ്ധതിപ്രകാരം കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഉദയം കുടുംബശ്രീയുടെ കീഴിലുള്ള 15 പേർക്ക് 52 ആഴ്ചയ്ക്കുള്ള വായ്പയുടെ ആദ്യഘട്ട തുക ഇന്ന് നൽകി. ബാങ്ക് പ്രസിഡണ്ട് കെ.ടി. ഗോപിനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ. എം.ജയരാജൻ, ഭരണസമിതി അംഗം സൗമിനി, ഉദയം കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് വസന്തകുമാരി, ബാങ്ക് മുൻ പ്രസിഡണ്ട് മുരളി മാസ്റ്റർ, ബ്രാഞ്ച് മാനേജർ രാരീഷ്, ബാങ്ക് സെക്രട്ടറി വസന്തകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉദയം കുടുംബശ്രീ ക്കുള്ള 10 ലക്ഷം രൂപയുടെ വായ്പ നേരത്തെ വയനാട് ജോയിന്റ് രജിസ്ട്രാർ പി. റഹീം നൽകി ഉദ്ഘാടനം ചെയ്തിരുന്നു.