മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വടകര റൂറൽ ബാങ്കിൽ വിതരണം തുടങ്ങി.
കോവിഡ്- 19 ൻ്റ പാശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വടകര നഗരസഭയിൽ വിതരണം ആരംഭിച്ചു.കോഴിക്കോട് വടകര റൂറൽ ബാങ്ക് വിതരണം ചെയ്യുന്ന വായ്പകളുടെ ആദ്യ വിതരണം ബാങ്ക് പ്രസിഡണ്ട് എ. ടി. ശ്രീധരൻ, വടകര പരവന്തല നിർമൽ കുടുംബശ്രീ പ്രസിഡന്റ് സി. വിജിതക്കു നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരൻ,
ഡയറക്ടർമാരായ സി. ഭാസ്കരൻമാസ്റ്റർ, എ. കെ ശ്രീധരൻ, സി. കുമാരൻ, സോമൻ മുതുവന, എൻ. കെ. രാജൻ , സെക്രട്ടറി കെ. പി. പ്രദീപ് കുമാർ, നിർമൽ അയൽക്കൂട്ടം സെക്രട്ടറി സുധ പാറേമ്മൽ,ചീഫ് അക്കൗണ്ടന്റ് ടി. വി. ജിതേഷ്, മാനേജർ എം. പി.ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.