മുക്കം ബാങ്ക് വിഷ രഹിത ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
മുക്കം സര്‍വീസ് സഹകരണ ബാങ്ക് കച്ചേരിയില്‍ ഒന്നര ഏക്കറോളം വയലില്‍ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പും വിതരണോത്ഘാടനവും ബാങ്ക് പ്രസിഡന്റ് ടി. കെ. ഷറഫുദീന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ബാങ്ക് ഡയരക്ടര്‍മാരായ ഒ. കെ. ബൈജു, എ. എം. അബ്ദുള്ള, പി. ടി. ബാലന്‍, എം. കെ. മുനീര്‍, എന്‍. വി. ഷാജന്‍, കൗണ്‍സിലര്‍ ബിന്ദു എം. പി, അഗ്രി. അസിസ്റ്റന്റ് കരീം, ഒ. കെ. സാമി, കെ. ടി. ഷാജി, ഗോപാലന്‍ മാസ്റ്റര്‍, ബാങ്ക് അസി. സെക്രട്ടറി എ. പി. മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.