മിഷന്‍ റെയിന്‍ബോ 2024 പാലക്കാട് റീജിയണല്‍ തല ഉദ്ഘാടനം

moonamvazhi

കേരള ബാങ്കിന്റെ 100 ദിന കര്‍മ്മ പദ്ധതിയായ മിഷന്‍ റെയിന്‍ബോ 2024 ന്റെ പാലക്കാട് റീജിയണല്‍ തല ഉദ്ഘാടനം മലപ്പുറത്ത് ബാങ്ക് ഡയറക്ടര്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് സഹകരണമേഖല നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ രാഷ്ട്രീയത്തിനതീതമായ യോജിപ്പ് ആവശ്യമുള്ള കാലഘട്ടമാണ് ഇതെന്ന് എം.എല്‍.എ ഓര്‍മ്മിപ്പിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.രാജന്‍ മുഖ്യപ്രഭാഷണം നടത്തി.

എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ കെ സി സഹദേവന്‍ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി. ബാങ്ക് ഡയറക്ടര്‍ ഇ.രമേഷ് ബാബു, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് മെമ്പര്‍ പി.എ. ഉമ്മര്‍, ജനറല്‍ മാനേജര്‍മാരായ ജോളി ജോണ്‍, ടി.കെ.റോയ് തുടങ്ങിയവര്‍ സംസാരിച്ചു. പാലക്കാട് റീജ്യണല്‍ ജനറല്‍ മാനേജര്‍ ജി.സുരേഷ് കുമാര്‍ സ്വാഗതവും സ്പെഷ്യല് ഓഫീസര്‍ പി. ബാലഗോപാല്‍ നന്ദിയും പറഞ്ഞു. ആധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി കുടിശിക നിര്‍മാര്‍ജ്ജനം നടപ്പാക്കിയും കറണ്ട്, സേവിംസ് എക്കൗണ്ടുകള്‍ എന്നിവ വര്‍ദ്ധിപ്പിച്ചും ബാങ്കിന്റെ വളര്‍ച്ച ലക്ഷ്യമാക്കി നടപ്പാക്കുന്ന നൂറ് ദിന കര്‍മ്മ പദ്ധതിയാണ് മിഷന്‍ റെയിന്‍ബോ 2024.

Leave a Reply

Your email address will not be published. Required fields are marked *

Latest News