മില്‍മ എം.ഡി. കെ.എം. വിജയകുമാര്‍ വിരമിച്ചു
മില്‍മ മലബാര്‍ മേഖലാ യൂണിയന് മാനേജിങ് ഡയറക്ടര്‍ കെ.എം. വിജയകുമാര്‍ 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു. കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് 1984ല്‍ തുടങ്ങുന്നതിനും മുന്‍പ് 1982ല്‍ കെ.എല്‍.ഡി ആന്‍ഡ് എം.എം. ബോര്‍ഡില്‍ ഉദ്യോഗസ്ഥനായാണ് സേവനമാരംഭിച്ചത്.
1990 മുതല്‍ മലബാര്‍ മേഖല യൂണിയനിലേക്ക് മാറി. ഡയറി ബിസ്നസ് മാനേജ്മെന്റ്, പ്രൊജക്റ്റ് മാനേജ്മെന്റ്, എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് എന്നിവയില്‍ മികവു പുലര്‍ത്തി. 2010ല്‍ കേരള സ്റ്റേറ്റ് എനര്‍ജി മാനേജ്മെന്റ് അവാര്‍ഡ് ലഭിച്ചു. സൊസൈറ്റി ഫോര്‍ എനര്‍ജി മാനേജേഴ്സ് ആന്റ് എഞ്ചിനിയേഴ്സ് കേരള ചാപ്റ്ററിന്റെ വൈസ് ചെയര്‍മാനായും കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന് പ്രവര്‍ത്തകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മില്‍മ നടുവട്ടം ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കാര്യാലയത്തില്‍ നടന്ന ഓണ്‍ലൈന്‍ യാത്രയയപ്പ് ചടങ്ങില്‍ മില്‍മ ചെയര്മാന് കെ.എസ്. മണി മുഖ്യാതിഥിയായി. മില്‍മ ഫെഡറേഷന് എം.ഡി. ഡോ. പാട്ടീല്സുയോഗ്, എന്‍.ഡി.സി. ബി. സീനിയര്‍മാനേജര്‍ റോമി ജേക്കബ്, ജിമ്മി ഏബ്രഹാം, മില്‍മ മുന്‍ എം.ഡി. കെ.ടി. തോമസ്, പ്രൊഫ. ബാലകൃഷ്ണന് നമ്പ്യാര്‍, പ്രൊഫ. ജോണ്‍, ഡോ. രാധാകൃഷ്ണന്, രാകേഷ്, ക്യാപ്റ്റന്‍ കെ.കെ. ഹരിദാസ്, കെ. അജയന്, ശ്രീനാഥ്, യൂണിയന് ബാങ്ക് സീനിയര്‍ മാനേജര്‍ കമലാക്ഷി, ഡോ. എം.ഡി. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.