മഹാരാഷ്ട്രയിലെ അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി

moonamvazhi

മഹാരാഷ്ട്രയിലെ ജയപ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് തിങ്കളാഴ്ച റദ്ദാക്കി. ചൊവ്വാഴ്ചതന്നെ ബാങ്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

മതിയായ മൂലധനമോ വരുമാന സാധ്യതയോ ഇല്ലാത്തതാണ് ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കാൻ കാരണമായത്. ബാങ്കിൻ്റെ പ്രവർത്തനം തുടരാൻ അനുവദിക്കുന്നത് നിക്ഷേപകരുടെ താൽപ്പര്യത്തിനു ഹാനികരമാകുമെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടു. ബാങ്കിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചും ലിക്വിഡേറ്ററെ നിയമിച്ചും കൊണ്ട് ഉത്തരവിറക്കാൻ മഹാരാഷ്ട്ര സഹകരണ സംഘം രജിസ്ട്രാറോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷന് റിസർവ് ബാങ്ക് എട്ട് ലക്ഷം രൂപ പിഴ ചുമത്തി. 2022 മാർച്ച് 31 ന് കോർപ്പറേഷന് നിർദിഷ്ട 60 ശതമാനം ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) നിലനിർത്താൻ കഴിയാത്തതിനാലാണ് പിഴ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News