മറയൂര്‍ സഹകരണ ബാങ്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
മറയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ നടപ്പിലാക്കിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നറുക്കെടുപ്പിലൂടെ 100 ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
റിപബ്ലിക് ദിന ആഘോഷങ്ങള്‍ നടത്തി. പ്രസിഡണ്ട് ആന്‍സി ആന്റണി ദേശീയ പതാക ഉയര്‍ത്തി. ബാങ്ക് നടപ്പിലാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളെ കുറിച്ച് സെക്രട്ടറി ജോര്‍ജ്ജ് കുഞ്ഞപ്പന് (സണ്ണി) വിശദീകരിച്ചു.