ബാങ്കിങ്ങ് റഗുലേഷൻ ഭേദഗതിയെ കുറിച്ചുള്ള സഹകരണ സെമിനാർ 20ന്
കേരള സ്റ്റേറ്റ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാനത്തുടനീളം നടത്തുന്ന സഹകരണ സംരക്ഷണ അതിജീവന ക്യാമ്പയിന്റെ ഭാഗമായി “ബാങ്കിങ്ങ് റെഗുലേഷൻ നിയമ ഭേദഗതിയും – സഹകരണ സ്ഥാപനങ്ങൾക്കുള്ള വെല്ലുവിളിയും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 20ന് ഉച്ചക്ക് ഒന്നര മണിക്ക്
കൽപറ്റ സിവിൽ സ്റ്റേഷൻ എം.ജി.ടി ഹാളിൽ വെച്ച് നടക്കുന്ന സെമിനാറിൽ ഐ.സി.എം തിരുവനന്തപുരം ചീഫ് ഫാക്കൽറ്റി ഡോ.സക്കീർ ഹുസൈൻ വിഷയാവതരണം നടത്തും.
സഹകരണ മേഖലയെയും വകുപ്പിനെയും ദോഷകരമായി ബാധിക്കുന്ന സമീപനങ്ങൾക്കെതിരെ സഹകാരികളും ജീവനക്കാരും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചാണ് സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്. സഹകരണ രംഗത്തെ വിദഗ്ധർ നയിക്കുന്ന സെമിനാറിന് സഹകാരികളെയും സഹകരണ വകുപ്പ് ജിവനക്കാരെയും, സഹകരണ സംഘം ജീവനക്കാരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.