ബക്രീദിനുള്ള പൊതു അവധി ബുധനാഴ്ച
ബക്രീദിനു സംസ്ഥാനത്തു ജൂലായ് 21 ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. നേരത്തേ ജൂലായ് 20 നാണു പൊതു അവധി പ്രഖ്യാപിച്ചിരുന്നത്.
പൊതു മേഖലാ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിനു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ബുധനാഴ്ച അവധിയായിരിക്കുമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.