ഫറോക്ക് നീതി ലാബിന് ദേശീയ അംഗീകാരം.

adminmoonam

കോഴിക്കോട് ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ലാബിന് കേന്ദ്ര സർക്കാരിന്റെ എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന്റെയാണ് അംഗീകാരം. കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യയിലെ ആശുപത്രികൾക്കും ലബോറട്ടറി കൾക്കും ആണ് ഈ അംഗീകാരം ലഭിക്കുക.

മുഴുവൻ ലബോറട്ടറി പരിശോധനകളും പൂർണമായി ഓട്ടോമാറ്റിക് ഉപകരണ ത്തോടെയാണ് ഇവിടെ നടത്തുന്നത്.. പരിശോധനകളുടെ കൃത്യത ഉറപ്പു വരുത്തുന്നതിന് ഗുണനിലവാര പരിശോധന സംവിധാനവും ബാർകോഡ് സംവിധാനവും ലാബിൽ ഉണ്ട്. രോഗികളുടെ സൗകര്യാർത്ഥം ജനറൽ മെഡിസിനു ഡോക്ടറുടെ സേവനവും ലാബിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 60 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ടെസ്റ്റുകൾ നടത്തുന്നത്. 2016ൽ ലാബിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരുന്നു.എൻ.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ലാബാണ് ആണ് ഇത്.

Leave a Reply

Your email address will not be published.