പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ തൊഴിലാളിസംഘടനകൾ യോജിച്ചു പോരാടണമെന്ന് സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീർ
പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ തൊഴിലാളിസംഘടനകൾ യോജിച്ചു പോരാടണമെന്ന് സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീർ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ സംരക്ഷിക്കാൻ ജീവനക്കാർക്കും ഭരണസമിതികും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. സഹകരണമേഖല കാലോചിതമായി പരിഷ്കരിക്കുമ്പോൾ പ്രായോഗിക പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഓഡിറ്റ് മേഖലയെ പര്യാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.കാരിച്ചി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ മെമ്പർമാരുടെ മക്കളെ എ.കെ.ബാലകൃഷ്ണൻ അനുമോദിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച യൂണിയൻ മെമ്പർമാരെ മാണിക്കര ഗോവിന്ദൻ ആദരിച്ചു.എൻ.സി സുമോദ്, കെ.രവീന്ദ്രൻ, കാഞ്ചന മാച്ചേരി, കെ.ഉമേഷ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.കെ.ചിത്രാംഗദൻ സ്വാഗതവും വി എൻ അഷറഫ് നന്ദിയും പറഞ്ഞു.സഹകരണ നിയമഭേദഗതി എന്ന വിഷയത്തിൽ ഡോ: നിരഞ്ജൻ രാജ് ക്ലാസെടുത്തു.