പ്ലാസ്റ്റിക്കിനെതിരെ കൈ കോര്‍ക്കാം: കാലിക്കറ്റ് സിറ്റി ബാങ്ക് കാമ്പയിന് തുടങ്ങി
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ബാങ്കിലെത്തിച്ച സുമിക്ക് സമ്മാനക്കൂപ്പണ്‍ നല്‍കിക്കൊണ്ട് ബാങ്ക് ചെയര്‍മാര്‍ ജി.നാരായണന് കുട്ടിയാണ് കാമ്പയിന് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിവരെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ബാങ്ക് സംസ്കരണ കേന്ദ്രത്തിനു കൈമാറും.
പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബാങ്ക് തുണിസഞ്ചികളും വിതരണം ചെയ്തു. ബാങ്ക് ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണിയാണ് ആദ്യത്തെ സഞ്ചി ഏറ്റുവാങ്ങിയത്.