പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് പുതിയ ഭരണസമിതിക്ക് സ്വീകരണം നല്‍കി.
പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ പുതുതായി തെരഞ്ഞെടുത്ത ഭരണസമിതിക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
റിട്ട.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി. അബ്ദുല്‍ നാസര്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍/ ആര്‍ബിട്രേറ്റര്‍ എസ്. സുധാകരന്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ.നാസര്‍ ജനറല്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ് അബ്ദുല്‍സലാം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കല്‍ ആനന്ദന്‍, ബാങ്ക് മുന്‍ പ്രസിഡന്റ് കൊളക്കാടന്‍ അബ്ദുല്‍ അസീസ്, നാലകത്ത് ഷൗക്കത്ത്, നാലകത്ത് ബഷീര്‍, പച്ചീരി സുബൈര്‍ ചടങ്ങില്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പച്ചീരി ഫാറൂഖിനെ തിരഞ്ഞെടുത്തു. എ.ആര്‍ ചന്ദ്രനാണ് വൈസ് പ്രസിഡന്റ്. ഭരണസമിതി അംഗങ്ങള്‍: മമ്മി ചേരിയില്‍, അബ്ദുള്‍ നാസര്‍ ചെറുകോടന്‍, സമീര്‍ വടക്കേതില്‍, ഹനീഫ പടിപ്പുര, മൊയ്തു കിഴക്കേതില്‍, അജിത് കുമാര്‍ വാഴയില്‍, സുരാദേവി വാഴക്കുന്നത്ത്, സുല്‍ഫത്ത് ബീഗം പാക്കത്ത്, റജീന പത്തത്ത്.