പശ്ചിമഘട്ടത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇ- കോമ്പസ്സുമായി പുതുപ്പാടി ബാങ്ക്

[email protected]

സഹകരണ മേഖലയുടെ ചരിത്രത്തിൽ പുതു വഴികൾ തേടുകയാണ് കോഴിക്കോട് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക്. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുകയും പ്രദേശത്തെ ജനങ്ങൾക്ക് അതിന്റെ ഗുണങ്ങൾ പരമാവധി ലഭിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദീർഘനാളത്തെ പ്രയത്നത്തിന്റെയും പഠനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞ ആശയമാണ് ഇ-കോംപസ്സ് .

50 വർഷത്തിലധികമായി കോഴിക്കോടിന്റെ സഹകരണമേഖലയിൽ നിഷേധിക്കാനാകാത്ത രീതിയിൽ ജനഹൃദയങ്ങളിൽ ഇടം പിടിച്ച സഹകരണ ധനകാര്യ സ്ഥാപനമാണ് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക്. വൈവിധ്യങ്ങളുടെയും ആധുനിക വൽക്കരണത്തിന്റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രദേശവാസികൾക്കും മറ്റുള്ളവർക്കും സഹകരണ സ്പർശത്തിലൂടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് കഴിഞ്ഞ ആറുമാസത്തിനിടെ ബോധ്യപ്പെടുത്തുകയാണ് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് ഇ-കോമ്പസിലൂടെ.

ബാങ്കിന്റെ ഒരു പുതിയ പ്രൊജക്ടിനെ കോഴിക്കോട് ഐ. ഐ. എം. പഠനവിധേയമാക്കുകയും തുടർന്ന് ഈ പ്രൊജക്ട് സഹകരണ വകുപ്പിനു സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ആ പ്രോജക്റ്റിന്റെ സാധ്യതകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ ഗ്രാൻഡ് അനുവദിക്കുകയും ചെയ്തു. ഈ മൂലധനത്തിൽ നിന്നും ഇ-കോമ്പസ്സിന് ജന്മംനൽകാൻ പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന് സാധിച്ചു. അടിവാരത്ത് ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചതോടെ പുതുപ്പാടി പഞ്ചായത്തിലെ യും സമീപ പഞ്ചായത്തുകളിലെയും പശ്ചിമഘട്ടത്തിന്റെയും ടൂറിസത്തിന്റെയും സാധ്യതകളെ തേടി സഞ്ചാരികളുടെ അന്വേഷണങ്ങൾ ആയി ഇ-കോമ്പസിലേക്കു.

വനപർവ്വം ഇക്കോടൂറിസം, കക്കാട് ഇക്കോ ടൂറിസം, തുഷാരഗിരി വെള്ളച്ചാട്ടം, ഫാം ടൂറിസം, ടൂറിസം ഗൈഡ് ലൈൻ, റിസോർട്ട് അസിസ്റ്റൻസ്, താമരശ്ശേരി ചുരം, കൂമ്പൻ മല ട്രക്കിംഗ് തുടങ്ങി ടൂറിസത്തിന്റെ മുഴുവൻ സാധ്യതകളും ഇ -കോമ്പസിലൂടെ ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങി. ഇത് പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ചരിത്രനിയോഗം ആയി മാറുകയായിരുന്നുവെന്ന് പ്രസിഡണ്ട് കെ.സി. വേലായുധൻ പറഞ്ഞു. ഒപ്പം സൗത്ത് ഇന്ത്യ ,നോർത്ത് ഇന്ത്യ തുടങ്ങി ടൂറിസം പാക്കേജുകളും ഇ – കോമ്പസ് തുടങ്ങി. ടൂർ പാക്കേജുകൾ ആവശ്യമുള്ളവർക്ക് പുതുപ്പാടി ബാങ്ക് സാമ്പത്തിക ലോണും നൽകിയതോടെ ഈ കോമ്പസ് കൂടുതൽ ജനകീയമായി. രണ്ടാംഘട്ടത്തിൽ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചതോടെ ടൂറിസത്തിന്റെ മറ്റൊരു സാധ്യതകളിലേക്ക് കൂടി ഇ -കോമ്പസ് വാതിൽ തുറന്നു. ഇപ്പോൾ നിരവധി ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യകമ്പനികളും ആണ് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ്സും മറ്റും നടത്തുന്നതിനായി ഇ കോമ്പസ്സിനെ സമീപിക്കുന്നത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള താമസവും ഭക്ഷണവും ട്രെയിനിങ്ങും നൽകാൻ ഇ കോമ്പസ്സിന് സാധിക്കുന്നുണ്ട് .പുതുപ്പാടി ബാങ്കിനെ കൂടുതൽ ജനകീയമാക്കാനും ടൂറിസം രംഗത്തെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനും ഇതുവഴി സാധിച്ചു. കഴിഞ്ഞ ഡിസംബറിൽ ടൂറിസം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ഇതിനകം തന്നെ ഇത്രയേറെ ശ്രദ്ധിക്കപ്പെടുകയും ജനകീയമാവുകയും ചെയ്തതിന് പിന്നിൽ ഇ കോമ്പസ്സിലെ ജീവനക്കാരുടെയും സഹകാരികളുടെയും പ്രയത്നമാണ്.അടുത്ത ഘട്ടത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള ടൂറിസം പാക്കേജുകളാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് മൂന്നാംവഴി ഓൺലൈനോട് പറഞ്ഞു.

ടൂറിസം രംഗത്തെ സാധ്യതകൾ സഹകരണ സ്പർശത്തോടെ കൂടി പൊതുസമൂഹത്തിന് കുറഞ്ഞ ചിലവിൽ ഗുണമേന്മയും ഉത്തരവാദിത്വമുള്ള പാക്കേജുകൾ ഉറപ്പാക്കുകയാണ് ഇ -കോമ്പസ് . വയനാടിനെയും താമരശ്ശേരി ചുരത്തെയും പശ്ചിമഘട്ടത്തിന്റെയും സാധ്യതകൾ മാത്രമല്ല ലോക ടൂറിസത്തിന്റെ വലിയ സാധ്യതയിലേക്കാണ് ഈ കോമ്പസ് പറന്നുയരുന്നത്. സഹകരണത്തിന്റെ ചിറകുമായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News