പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ പിവിപണന കേന്ദ്രം തുടങ്ങി
പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിൽ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എം .പി.ഐ )വിപണന കേന്ദ്രം തുടങ്ങി. ചെയർ പേഴ്സൻ കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സനീഷ് ആദ്യ വിൽപന നടത്തി. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ് സി, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.