പച്ച തേങ്ങാ സംഭരണം – കാസറഗോഡ് ജില്ലാതല ഉദ്ഘാടനം കോട്ടച്ചേരി സഹകരണ മാർക്കറ്റിംഗ് സംഘത്തിൽ നടന്നു.

adminmoonam

പച്ച തേങ്ങാ സംഭരണം കാസറഗോഡ് ജില്ലാതല ഉദ്ഘാടനം കോട്ടച്ചേരി സഹകരണ മാർക്കറ്റിംഗ് സംഘത്തിൽ നടന്നു. ജില്ലയിൽ 11 സഹകരണ സംഘങ്ങളിലും ഒരു നാളികേര ഉല്പാദക സംഘ ത്തിലുമാണ് സംഭരണം നടക്കുന്നത്.
കോട്ടച്ചേരി സഹകരണ  മാർക്കറ്റിംഗ് സംഘത്തിെൻറ അമ്പലത്തറ ഡ്രെയർ യൂനിറ്റ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സഹകരണ സംഘം കാസറഗോഡ് ജില്ലാ ജോയിന്റ് രജിസ്ട്രാർ  വി.മുഹമ്മദ് നൗഷാദ് കേരകർഷകരിൽ നിന്ന് പച്ച തേങ്ങ വാങ്ങി ഉദ്ഘാടനം ചെയ്തു.o

സംഘം പ്രസിഡന്റ് എ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരഫെഡ് റീജ്യണൽ മാനേജർ വി.വി.ഹംസ പദ്ധതി വിശദീകരിച്ചു. ഉമേഷ്.പി.വി.( കൃഷി ഡപ്യൂട്ടി ഡയറക്ടർ ), വി.ചന്ദ്രൻ (അസി. രജിസ്ട്രാർ), ശങ്കരൻ വാഴക്കോട്, സോമി മാത്യു, അഡ്വ.ഷാലു മാത്യു, പി.കെ.വിനോദ് കുമാർ, കെ.വി.ഭാസ്കരൻ, കുഞ്ഞിരാമൻ അയ്യങ്കാവ്, എന്നിവർ സംസാരിച്ചു.
സംഘം സെക്രട്ടറി ഐ.ശശിധരൻ സ്വാഗതവും എ.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News