നെടുമറ്റം സഹകരണ ബാങ്കില്‍ ജനകീയ നിക്ഷേപ സമാഹരണം: മന്ത്രി വി.എന്‍ .വാസവന്‍ ഉദ്ഘാടനം ചെയ്യും
ഇടുക്കി നെടുമറ്റം സര്‍വീസ് സഹകരണ ബാങ്ക് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെ ജനകീയ നിക്ഷേപ സമാഹരണവും ലാഭ വിഹിത വിതരണവും നടത്തും. 28 നു ശനിയാഴ്ച വൈകുന്നേരം നാലിന് ചേരുന്ന യോഗത്തില്‍ ജനകീയ നിക്ഷേപ സമാഹരണം സഹകരണ മന്ത്രി വി. എന്‍ .വാസവന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് സാബു കേശവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.ടി.ബിനു മുഖ്യ പ്രഭാഷണം നടത്തും. ലാഭ വിഹിത വിതരണ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.ശശികുമാര്‍ നിര്‍വഹിക്കും.
പ്രൈമറി കോ-ഓപ്പറേറ്റിവ് ബാങ്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ .ദീപക് , ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷേര്‍ളി ആന്റണി ,മെമ്പര്‍ പോള്‍സണ്‍ മാത്യു, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എന്‍ .ഗീത,ബാങ്ക് മുന്‍ പ്രസിഡന്റ് സി.വി .ജോര്‍ജ് ,സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു ബിജോ, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എ.രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും.ഡയറക്ടര്‍ ജോര്‍ജ് ജോസഫ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ജി.സിനു നന്ദിയും പറയും..