നബാർഡ് വായ്പാ പദ്ധതിയിൽനിന്ന് മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾക് വായ്പ ലഭിക്കില്ല.

adminmoonam

നബാർഡ്, കേരള ബാങ്ക് വഴി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്പ മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് ലഭിക്കില്ല. കേരള ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള പ്രാഥമിക സംഘങ്ങൾക്ക് വായ്പ നൽകാനാവില്ലെന്നാണ് കേരള ബാങ്ക് പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നബാർഡ് നൽകുന്ന വായ്പ പദ്ധതിയിൽ നിന്നാണ് മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളെ കേരള ബാങ്കിൽ ലയിച്ചിട്ടില്ല എന്ന കാരണത്താൽ ഒഴിവാക്കുന്നത്. എന്നാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് വായ്പ നൽകാൻ നബാർഡിനു തടസ്സം ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയത്തെയും സമ്മർദ്ദത്തിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ അപേക്ഷ നൽകാത്തതെന്ന് പറയുന്നു.

നബാർഡ് കേരളത്തിന് അനുവദിച്ച 1500 കോടി രൂപ കേരള ബാങ്ക് വഴിയാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ല ഒഴികെയുള്ള മറ്റു ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വായ്പ അനുവദിച്ചു തുടങ്ങി. കേരള ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ 123 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വായ്പ നൽകാൻ ആകില്ല എന്നാണ് സംസ്ഥാന സഹകരണ ബാങ്ക്അധികൃതരുടെ നിലപാട്.4.8% നിരക്കിൽ കേരള കേരള ബാങ്കിന് ലഭിക്കുന്ന തുക 5.8 ശതമാനം നിരക്കിലാണ് പ്രാഥമിക സംഘങ്ങൾക്ക് നൽകുന്നത്. ഈ തുക കാർഷിക വായ്പയായും സ്വർണ്ണപ്പണയ വായ്പയായും 6.8 ശതമാനം നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ ജനങ്ങൾക്ക് നൽകും. നിലവിൽ മലപ്പുറം ജില്ലയിലെ ലക്ഷക്കണക്കിന് പേർക്ക് ഇത് നഷ്ടമാകുന്നത്.

Leave a Reply

Your email address will not be published.