ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മിൽമ പാൽ സൗജന്യമായി നൽകും.

adminmoonam

പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ പാൽ സൗജന്യമായി നൽകാൻ മലബാർ മേഖല മിൽമ തീരുമാനിച്ചു. അതത് പ്രദേശങ്ങളിലെ മിൽമ ഡയറികളിൽ നിന്നും ക്ഷീര സംഘങ്ങളിൽ നിന്നും ആവശ്യത്തിന് അനുസരിച്ചുള്ള പാൽ സൗജന്യമായി നൽകും. ഇത് സംബന്ധിച്ച് നിർദ്ദേശം മിൽമ മലബാർ മേഖല മാനേജിംഗ് ഡയറക്ടർ കെ.എം വിജയകുമാരൻ നൽകി.

ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ള ഔദ്യോഗിക ഓഫീസറോ പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവർ സാക്ഷ്യപ്പെടുത്തിയ കത്ത് ക്ഷീര സംഘങ്ങളിലോ മിൽമ ഡയറികളിലോ നൽകിയാൽ ആവശ്യത്തിനനുസരിച്ച് പാൽ സൗജന്യമായി നൽകാനാണ് മാനേജിങ് ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മിൽമയുടെ ഈ സേവനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News