തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് സഹകാരികളുടെ മക്കളെ ആദരിച്ചു.

adminmoonam

എസ്. എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കോട്ടയം തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വിസ് സഹകരണ ബാങ്കിലെ സഹകാരികളുടെ മക്കളെ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. എം.ജി.സർവകലശാല ബി എസ് സി കണക്ക് വിഷയത്തിൽ ഏഴാം റാങ്ക് നേടിയ എസ്. ശ്രീലക്ഷ്മി അടക്കം 30 വിദ്യാത്ഥികൾ ക്വാഷ് അവാർഡും ഫലകവും ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡൻ്റ് പി.വി. കുര്യൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ ഭരണ സമിതി അംഗങ്ങളായ ഇ.കെ.രാധാകൃഷ്ണൻ , വിജയമ്മ ബാബു, കെ.എ.തോമസ്, അഡ്വ. ആൻ്റണി കളമ്പുകാടൻ, സോഫി ജോസഫ്, ബാബു കറുമടം, ജി. ബിന്ദുമോൾ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ടി.ആർ.സുനിൽ, ജോസ് ജെയിംസ്, ടി.കെ. സാജുലാൽ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതക്കളെ പ്രതിനിധികരിച്ച് ഷിജി വിൻസെൻ്റ്, എസ്. ശ്രീലക്ഷ്മി എന്നിവർ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News