ട്രൈബല്‍ ഫെസ്റ്റിവലില്‍ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങി
കേന്ദ്രഗിരിവര്‍ഗ്ഗ ക്ഷേമ വകുപ്പിന്‍ കീഴിലുള്ള ട്രൈഫെഡിന്റെ നാഷണല്‍ ട്രൈബല്‍ ഫെസ്റ്റിനോടനുബന്ധിച്ച് പോണ്ടിച്ചേരി – ഗാന്ധി തിടലില്‍ ആരംഭിച്ച ആദി ബസാറില്‍ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങി. ട്രൈ ഫെഡ് ബാംഗളൂര്‍ റീജിയണല്‍ മാനേജര്‍ രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. ഇള മുരുഗു സുബ്രമണ്യന്‍ എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന് ആദ്യ വില്‍പന നടത്തി.
ട്രൈ ഫെഡ് പ്രതിനിധികളായ ബാലസുബ്രമണ്യം, വിനോദ് , എന്‍.എം.ഡി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ യദുശ്രീകുമാര്‍, ജിതിന്‍ ലാല്‍ ടി.കെ, വി.ആര്‍ വിനായക്, റൊണാള്‍സ് മാത്യു, എന്‍.പ്രകാശന്‍, എന്നിവര്‍ പങ്കെടുത്തു. കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, കാപ്പിപ്പൊടി, വയനാടന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ മുതലായവയാണ് പ്രദര്‍ശനത്തിനുള്ളത്.