ജോസിൻ്റെ (കെ.നാരായണൻ) നിര്യാണത്തിൽ സി.എൻ. വിജയകൃഷ്ണൻ അനുശോചിച്ചു
സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരിൽ തന്നോട് വളരെ ബഹുമാനവും സ്നേഹവും കാട്ടിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇന്ന് അന്തരിച്ച മുൻ ജോയിൻറ് റജിസ്ട്രാർ (ജനറൽ) ജോസ് (കെ.നാരായണൻ) എന്ന് എം.വി.ആർ കാൻസർ സെന്റർ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.
പാലക്കാട്ടുക്കാരനായിരുന്നെങ്കിലും ഇപ്പോൾ വയനാട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിരുന്ന സമയത്ത് അദ്ദേഹം ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
അദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനുവന്ന തീരാ നഷ്ടത്തിൽ വ്യക്തിപരമായും സഹകരണ ഫെഡറേഷന്റെ പേരിലും പങ്കു ചേരുന്നതായും വിജയകൃഷ്ണൻ അറിയിച്ചു.