ജെ.ഡി.സി. പ്രാഥമിക ലിസ്റ്റ്: പരാതിപ്പെടാനുള്ള തീയതി വീണ്ടും നീട്ടി

Deepthi Vipin lal

2021-22 വര്‍ഷത്തെ ജെ.ഡി.സി. പ്രവേശനത്തിലെ പ്രാഥമിക ലിസ്റ്റിന്‍മേലുള്ള ആക്ഷേപം ഉന്നയിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഈ മാസം (മെയ്) 24-ാം തീയതി അഞ്ചു മണിവരെ ആക്ഷേപം സ്വീകരിക്കുന്നതാണ്.

ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അതാത് കോളേജ് സെന്ററുകളിലും സഹകരണ സംഘം ജീവനക്കാര്‍ക്ക് അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയന്‍ , തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമര്‍പ്പിക്കാവുന്നതാണ്.ജെ ഡി സി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ www.scu.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അന്തിമ ലിസ്റ്റ് ഈ മാസം 29ന് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News