ജെ.ഡി.സി. കോഴ്‌സിന് അപേക്ഷിക്കാം

[mbzauthor]

സംസ്ഥാന സഹകരണ യൂണിയന്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും ആറന്‍മുള, പാല, നോര്‍ത്ത് പറവൂര്‍, തിരൂര്‍, തലശ്ശേരി എന്നീ സഹകരണ പരിശീലന കോളേജുകളില്‍ നിന്നും ലഭിക്കും.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യമായ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പരീക്ഷ പാസായവരും 2021 ജൂണ്‍ ഒന്നിന് 16 വയസ്സ് പൂര്‍ത്തിയായവരും 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധി പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 45 വയസ്സും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 43 വയസ്സുമാണ്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.

ജനറല്‍ (150 രൂപ), പട്ടികജാതി/പട്ടികവര്‍ഗം (75 രൂപ) സഹകരണ സംഘം ജീവനക്കാര്‍ (300 രൂപ) എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുമുള്ള അപേക്ഷാ ഫോം പ്രത്യേകം ലഭിക്കും. അപേക്ഷാ ഫോം തിരുവനന്തപുരം (കുറവന്‍കോണം, കവടിയാര്‍. പി.ഒ, ഫോണ്‍: 0471-2436689), കൊട്ടാരക്കര (അവന്നൂര്‍, 0474-2454787), ആറന്‍മുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറന്‍മുള- 0468-2278140), ചേര്‍ത്തല (ദീപികാ ജംഗ്ഷന്‍, ചേര്‍ത്തല- 0478-2813070), കോട്ടയം (നാഗമ്പടം, കോട്ടയം- 0481-2564738), പാല (മീനച്ചല്‍ കോംപ്ലക്‌സ്, പാല- 0482-2213107), ഇടുക്കി (പടിഞ്ഞാറെ കവല, നെടുങ്കണ്ടം- 04868-234311)

നോര്‍ത്ത് പറവൂര്‍ (സഹകാരി ഭവന്‍, നോര്‍ത്ത് പറവൂര്‍, എറണാകുളം- 0484-2447866), തൃശ്ശൂര്‍ (സിവില്‍ ലൈന്‍ റോഡ്, അയ്യന്തോള്‍- 0487-2380462), പാലക്കാട് (കോളേജ് റോഡ്- 0491-2522946), തിരൂര്‍ (സഹകരണ ഭവന്‍, മാവുംകുന്ന്, തിരൂര്‍, മലപ്പുറം- 0494-2423929), കോഴിക്കോട് (തളി- 0495-2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂര്‍.പി.ഒ, 0490-2354065), കണ്ണൂര്‍ (സൗത്ത് ബസാര്‍, 0497-2706790), വയനാട് (കരണി, 04936-289725), കാസര്‍ഗോഡ് (മുന്നാട്, ചെങ്കള 04994-207350) എന്നീ സ്ഥലങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍/ കോളേജുകളില്‍ ലഭിക്കും.

അപേക്ഷാ പ്രോസ്‌പെക്ടസില്‍ നിബന്ധനകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/ കോളേജ് പ്രിന്‍സിപ്പലിന് മാര്‍ച്ച് 31 വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/02/ar25-2-21.pdf”]

 

[mbzshare]

Leave a Reply

Your email address will not be published.