ചിങ്ങോലി ബാങ്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
ചിങ്ങോലി സര്‍വ്വീസ് സഹകരണ ബാങ്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് ബാധിച്ച ബാങ്ക് അംഗങ്ങള്‍ ,കുടുംബശ്രീ അംഗങ്ങള്‍, സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് സ്വാന്തന സ്പര്‍ശം ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍ നിര്‍വ്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് കെ.പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനുദിവാകരന്‍ ,മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാര്‍, അഡ്വ.ടി .എസ് താഹ, പി.ജി. പൊന്നമ്മ ,എം.ബി. ഇന്ദുലത, ബിന്ദു. വി.എസ്. , ബി.ഗോപാലകൃഷ്ണന്‍ , പി.സി. ശശികുമാര്‍ ,സന്ധ്യാദേവി .ജെ, പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.