ക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കിനു 66.81 കോടി രൂപ ലാഭം
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കായ വിശാഖപട്ടണം കോ-ഓപ്പറേറ്റീവ് ബാങ്കിനു ( ആന്ധ്രപ്രദേശ് ) 2022 മാര്‍ച്ച് 31 നവസാനിച്ച സാമ്പത്തിക വര്‍ഷം 6752 കോടി രൂപയുടെ മൊത്തം ബിസിനസ്. അറ്റ ലാഭം 66.81 കോടി രൂപ.
ബാങ്കിന്റെ നൂറ്റിയേഴാമതു വാര്‍ഷിക പൊതുയോഗത്തിലാണു ഈ കണക്കുകള്‍ പ്രഖ്യാപിച്ചത്. നിക്ഷേപം, വായ്പ, അഡ്വാന്‍സ്, ലാഭം എന്നിവയിലൊക്കെ ബാങ്ക് മികവു കാണിച്ചു.
2020-21 ലെ മൊത്തം ബിസിനസ് 6572 കോടി രൂപയായിരുന്നു. ഇതു 2021-22 ല്‍ 6752 കോടിയായി വര്‍ധിച്ചു. നിക്ഷേപം 3853 കോടിയില്‍ നിന്നു 3889 കോടിയായും വായ്പയും അഡ്വാന്‍സും 2719 കോടിയില്‍ നിന്നു 2863 കോടിയായും വര്‍ധിച്ചു – ബാങ്ക് ചെയര്‍മാന്‍ ചലസാനി രാഘവേന്ദ്ര റാവു അറിയിച്ചു. 2020-21 ല്‍ 45 കോടിയായിരുന്ന അറ്റ ലാഭം ഇത്തവണ 66.81 കോടിയായും വര്‍ധിച്ചു. ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി മൂലധനം 272 കോടി രൂപയാണ്. ഇത്തവണത്തെ ലാഭവിഹിതം 10 ശതമാനമാണ്.
ആന്ധയിലും തെലങ്കാനയിലുമായി പ്രവര്‍ത്തിക്കുന്ന ബാങ്കിനു 50 ശാഖകളുണ്ട്. 1916 ലാണു ബാങ്ക് സ്ഥാപിതമായത്.