കോവിഡ് കാലത്തെ ഈ സഹായത്തിന് കാരുണ്യത്തിൻ്റെ പത്തരമാറ്റ് തിളക്കം.

adminmoonam

ശാരീരിക വിഷമതകളെ അതിജീവിച്ച് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പുജിത് കൃഷ്ണമുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ ചെറു സമ്പാദ്യവും വിഷുകൈനീട്ടമായി ലഭിച്ച തുകയും ചേർത്ത് 5001/- രൂപ സംഭാവന നൽകി.

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ തുകകൾ സംഭാവന  നൽകുന്നവർക്കായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഒരുക്കിയ കളക്ഷൻ സെൻ്ററിലേക്ക് വിളിച്ചറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷും സെക്രട്ടറി എം.എൻ.ലാജി, ഭരണ സമിതിയംഗം കെ.ജി.സുരേന്ദ്രൻ എന്നിവർ ചേർന്ന് പൂജിതിൻ്റെ വീട്ടിൽ ചെന്ന് തുക കൈപ്പറ്റുകയായിരുന്നു.

കൊച്ചി പാടിവട്ടം പാവൂർ റോഡിൽ ബിജുവിൻ്റെയും അണിമയുടെയും മകനായ പുജിത് ജന്മനാ ശരീരത്തിലെ പേശികൾ ശോഷിക്കുന്ന മസ്കുലർ ഡിസ്ട്രോഫി രോഗിയാണ്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കുവാനോ ഇരിക്കുവാനോ കഴിയില്ല. കിടന്നു കൊണ്ടാണ് പഠിച്ചത്.അദ്ധ്യാപകർ വീട്ടിൽ എത്തിയാണ് പഠിപ്പിച്ചിരുന്നത്. സ്വന്തമായി എഴുതാൻ കഴിയാത്തതിനാൽ അതേ സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പുജിതിന് വേണ്ടി പരീക്ഷയെഴുതിയത്.പരീക്ഷക്കായി പഠിച്ചതെല്ലാം കിടന്നു കൊണ്ട് പറഞ്ഞു കൊടുക്കുകയായിരൂന്നു. ഏഴു വിഷയത്തിന് ഏ പ്ലസ്, ഒരു വിഷയത്തിന് ‘എ’, രണ്ടു ബി “പ്ലസും നേടി മികച്ച വിജയം കൈവരിച്ച പുജിത് ഇപ്പോൾ വെണ്ണല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News