കോവിഡ് 19 – സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജോലികെത്തിയാൽ മതിയെന്ന് പൊതുഭരണ വകുപ്പ്. ശനിയാഴ്ച അവധി.

adminmoonam

കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജോലികെത്തിയാൽ മതിയെന്ന് പൊതുഭരണവകുപ്പ് ഉത്തരവിട്ടു. ശനിയാഴ്ച ദിവസങ്ങളിൽ മുഴുവൻ സർക്കാർ ഓഫിസുകളും അവധിയായിരിക്കും. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ജോലി സമയം, ജീവനക്കാരുടെ ഹാജർ എന്നിവ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സർക്കാർ ഓഫീസുകളിലെ 50 ശതമാനം പേർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഹാജരായാൽ മതിയെന്നാണ് പ്രധാന നിർദേശം. ഉത്തരവിന്റെ പകർപ്പ് പൂർണമായി വായിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News