കോവിഡ് 19 – സാമൂഹ്യ പ്രതിബദ്ധതയോടെ മൂന്നാം വഴിയും: കൂടുതൽ ജാഗ്രത അടുത്ത 15 ദിവസം.

adminmoonam

രാജ്യവും ലോകമാകമാനവും വളരെ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കോവിഡ് 19 വൈറസ് ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് മൂന്നാംവഴിയും നൽകുന്നു. സഹകരണ സ്ഥാപനങ്ങളിൽ മാത്രമല്ല പൊതുഇടങ്ങളിലും വളരെ ജാഗ്രത ആവശ്യമുള്ള നിർണായകമായ ദിവസങ്ങളാണ് ഇത്. ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ മറികടന്ന് ആരോഗ്യമുള്ള ജനതയായി മടങ്ങിവരാൻ നമുക്ക് പ്രയത്നിക്കാം.

വളരെ നിർണായകമായിട്ടുള്ള ഒരു 15 ദിവസമാണ് ഇനി നമുക്ക് മറികടക്കാൻ ഉള്ളത്. ചൈന, കൊറിയ, ഇറാൻ, ഇറ്റലി, യു.കെ, സ്പെയിൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ ഔട്ട് ബ്രേക്ക് വന്നത് മൂന്ന്, നാല് ആഴ്ചകളിൽ ആണ്. 500 to 700 ഇൽ നിന്നും 10000, 20000, 1lakh വരെ എത്തിയത് ഈ സമയത്താണ് (Week 3 & 4). ഇന്ത്യ ഇതുവരെ ഇതിനെ നന്നായി പ്രതിരോധിച്ചു. 150ൽ താഴെ ആളുകളിൽ മാത്രമേ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളു. യൂറോപ്യൻ രാജ്യങ്ങളെ പോലെ ഉളള ജനസംഘ്യ അല്ല ഇന്ത്യയുടേത് എന്നുകൂടെ ഓർക്കണം. 135 കോടി ആണ് നമ്മൾ. മാർച്ച്‌ 31വരെ വളരെ നിർണായകമാണ്. ആൾക്കൂട്ടങ്ങൾ തടയുക, പൊതു പരിപാടി ഒഴിവാക്കുക…. പൊതു അവധികൾ, ഉല്ലാസപാർട്ടികൾ എല്ലാം ഇനിയും വരും, നമ്മൾ ഉണ്ടെങ്കിലേ ആഘോഷങ്ങൾ ഉള്ളു എന്ന് ഓർക്കണം. അമിത ആത്മവിശ്വാസം നല്ലതല്ല. അത് ഒഴിവാക്കി ജാഗ്രത പുലർത്തണം.

ഇത് നമ്മൾ 135 കോടി ജനങ്ങൾ ഒറ്റകെട്ടായി നീങ്ങേണ്ട സമയമാണ്. ഇന്ത്യയുടെ മെഡിക്കൽ ഹിസ്റ്റോറിയിൽ സ്വർണ ലിപികളാൽ എഴുതപ്പെടേണ്ട ദിവസങ്ങൾ ഒപ്പം കേരളത്തിന്റെയും.

വീട്ടിലും ജോലിസ്ഥലത്തും ആയിരിക്കുമ്പോൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക. പതിവായി ഹാൻഡ്‌വാഷ് ഉപയോഗിക്കുക, പുറത്ത് പോകുമ്പോൾ സാനിറ്റൈസറുകൾ വഹിക്കുക. ഹാൻഡ്‌ഷെയ്ക്കന്റുകൾ ഒഴിവാക്കുക മൂന്ന് ലെയർ മാസ്ക് ധരിക്കുക. പൊതു സമ്മേളനങ്ങൾ ഒഴിവാക്കുക ബീച്ച്, മാളുകൾ, പാർട്ടികൾ, ജിമ്മുകൾ, മീറ്റിംഗുകൾ തുടങ്ങിയവ …. ഇത് കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ വ്യാപിക്കുന്നു. ചുമ അല്ലെങ്കിൽ തുമ്മൽ സമയത്ത് ടവലുകൾ ഉപയോഗിക്കുക ….. ഇത് മാത്രമല്ല വ്യാപനം തടയുക എന്നതാണ് ഏക പോംവഴി …. അതിനായി നമ്മുടെ രോഗപ്രതിരോധ സംവിധാനവും ഊർജിതപ്പെടുത്താം . വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, മൾട്ടി വിറ്റാമിനുകൾ, മൾട്ടി മിനറലുകൾ, ഒമേഗ 3 സപ്ലിമെന്റുകൾ തുടങ്ങിയവ കഴിക്കുന്നത് പ്രകൃതിദത്തവുമാണ് ഒപ്പം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യും. നിസാരമായി കാണരുത് ജാഗ്രതയോടെ അടുത്ത രണ്ടാഴ്ച കരുതലോടെ നീങ്ങണം. സർക്കാർ നിർദ്ദേശങ്ങൾ അക്ഷരംപ്രതിപാലിക്കണം.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവർത്തിക്കുക. ഒരു വ്യകിതിയുടെ അനാസ്ഥ നമ്മുടെ ഗ്രാമത്തെ, പട്ടണത്തെ, ജില്ലയെ, സംസ്ഥനത്തെ, എന്തിനു പറയുന്നു…. മൊത്തം രാജ്യത്തിന് തന്നെ ദോഷം ചെയ്തേക്കാം.

മറ്റുള്ളവരെ പഠിപ്പിക്കുക, ഒപ്പം നമുക്ക് ഒരുമിച്ച്നിന്നുകൊണ്ട് ആരോഗ്യമുള്ള, ശക്തരായ, സമ്പന്നമായ, ഒരു ഇന്ത്യയെ സൃഷ്ടിക്കാൻ ഒറ്റകെട്ടായി പ്രയത്നിക്കാം…

Leave a Reply

Your email address will not be published. Required fields are marked *

Latest News