കോഴിക്കോട്ട് സഹകാരികള്‍ പ്രതിഷേധ ധര്‍ണ നടത്തി
സഹകരണ മേഖലയെ തകര്‍ക്കുന്ന ആര്.ബി.ഐ നയങ്ങള്‍ക്കെതിരെ സഹകരണ സംരക്ഷണസമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. മുതലക്കുളത്ത് നിന്ന് പ്രകടനമായി എത്തിയാണ് സഹകാരികള്‍ ധര്‍ണ നടത്തിയത്. മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ സ്വാഗതവും വിജയന്. പി. മേനോൻ നന്ദിയും പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് പ്രമുഖ സഹകാരികളായ മനയത്ത് ചന്ദ്രന്, എന്‍. സുബ്രഹ്മണ്യന്. വി.പി. കുഞ്ഞികൃഷ്ണന്, സി.എന്‍. വിജയകൃഷ്ണന്, സി.കെ.നാണു, ഇ. രമേശ് ബാബു, ടി.കെ. രാജന് മാസ്റ്റര്‍, ഒ.പി. റഷീദ്, ഐ. മൂസ, മൊയ്തീന് കോയ, കുയ്യണ്ടി രാമചന്ദ്രന്, ടി.എന്‍.കെ. ശശീന്ദ്രന്, എന്‍.കെ രാമചന്ദ്രന്, രാധ ഗോപി, സി.വി. അജയന്, സി.വി. അഖില്‍, ഇഖ്ബാല്‍ കത്തറമ്മല്‍ എന്നിവര്‍ സംസാരിച്ചു.