കോഴിക്കോട് ചേളന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ മെഡിക്കൽ ക്യാമ്പുകൾക്കു തുടക്കമായി.

[email protected]

ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ നടത്തി വരുന്ന കക്കോടി മുക്കിലുള്ള ചേളന്നൂർ നീതി ലാബ്സ് & സ്കാൻസിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സീരീസ് മെഡിക്കൽ ക്യാമ്പുകളിൽ മെയ് 20 ന് ജനറൽ മെഡിസിൻ, ഓർത്തോ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

മെഡിസിൻ, ഓർത്തോ ഇനങ്ങളിലായി 250 പേർ ക്യാമ്പിൽ പങ്കെടുത്തു.120 പേർക്ക് 900 രൂപ വില വരുന്ന Bone Mineral Density Test (അസ്ഥി ബലക്ഷയ പരിശോധന) സൗജന്യമായി നടത്തുകയുണ്ടായി. നിർദ്ദന രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പിന് പ്രസിഡൻറ് ടി.കെ. സോമനാഥൻ, വൈസ് പ്രസിഡന്റ് ധർമ്മരാജൻ, സെക്രട്ടറി സി. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News