കോളാരി വനിത സഹകരണ സംഘത്തിന്റെ നീതി ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനം തുടങ്ങി.
കോളാരി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി ബ്യൂട്ടി പാര്‍ലര്‍ കണ്ണൂര്‍ പാലോട്ടുപ്പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. മട്ടന്നുര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ഒ. പ്രീത ഉദ്ഘാടനം ചെയ്തു. ഇരിട്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. വിനിത അദ്ധ്യക്ഷയായി. സംഘം സെക്രട്ടറി എം. ധന്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ. ശ്രീജ, സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ വി. സി. ബീന, കൂത്തുപറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ സി.പി. ബിന്ദു, പി.വി ധനലക്ഷ്മി, കെ. ശോഭന, കെ. ഷക്കീല, റീന മനോഹരന്‍, മഹിജ പവിത്രന്‍, പി.പി ലീല, ഒ. പങ്കജാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ. ഉഷ സ്വാഗതവും സംഘം ഭരണസമിതി അംഗം പി.കെ. കദീജ നന്ദിയും പറഞ്ഞു.