കോട്ടക്കല്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി പരിശീലന ക്ലാസ് നടത്തി
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി ഗഹാന്‍, മോര്‍ട്ടഗേജ്, ഡോക്യുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ പരിശീലന ക്ലാസ് നടത്തി. സീനിയര്‍ ഓഡിറ്റര്‍ സുരേഷ് ബാബു തറയല്‍ നേതൃത്വം നല്‍കി. ബാങ്ക് പ്രസിഡന്റ് അലസ്സന്‍ കുട്ടി .ടി.പി ഉദ്ഘാടനം നിര്‍വഹിച്ചു. നിക്ഷേപ സമാഹരണത്തില്‍ കൂടുതല്‍ നിക്ഷേപം സമാഹരിച്ച ബാങ്കിന്റെ ഈവനിംഗ് ശാഖയ്ക്ക് അവാര്‍ഡ് നല്‍കി.
വൈസ് പ്രസിഡന്റ് സി.കെ. റസാക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷാ.പി, ഡയറക്ടര്‍മാരായ പരമേശ്വരന്‍, അബ്ദുല്‍ ജലീല്‍ .എം.പി, കെ.വി.മുഹമ്മദ് ശരീഫ്, ജാബിര്‍ പാറമ്മല്‍, റഷീദ് ചീരങ്ങല്‍, നാസര്‍ പഴേരി, റാബിയ .പി, തസ്ലീന ഈ അസിസ്റ്റന്റ് സെക്രട്ടറി അമറുദ്ദീന്‍.ടി.വി എന്നിവര്‍ സംസാരിച്ചു.