കേരള സഹകരണ ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു

[mbzauthor]

കേരള സഹകരണ ഫെഡറേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ (സജന്‍ ഓഡിറ്റോറിയം) വെച്ച് നടന്നു. സഹകരണ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മന്‍ സി.എന്‍.വിജയകൃഷ്ണന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സർക്കാർ സഹകരണ ഭേദഗതിയിലൂടെ സഹകരണ സംഘങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഭരണ സമിതിയിലേക്ക് മത്സരിക്കുന്നതിനു കൊണ്ടുവരുന്ന ജനാധിപത്യ വിരുദ്ധമായ നിയന്ത്രണങ്ങൾ ഒഴിവാക്കണം.സഹകാരികൾക്കുള്ള ഹോണറേറിയവും സിറ്റിങ് ഫീസും കാലോചിതമായി പരിഷ്കരിക്കണം. സഹകരണ സംഘങ്ങൾ പ്രാദേശികമായുള്ള ജനങ്ങളുടെ ഉന്നമനത്തിനും ആ പ്രദേശത്തിന്റെ വളർച്ചക്കും ഉപയോഗപ്പെടണമെന്നുള്ള ഉദ്ദേശത്തിൽ രൂപം കൊണ്ടവയാണ് അതുകൊണ്ട് തന്നെ അത്തരം സംഘങ്ങളിലെ ജീവനക്കാരും ആ പ്രദേശത്തെ ജനങ്ങളുമായും ബന്ധമുള്ളവരാവണം ജീവനക്കാരുടെ നിയമനങ്ങൾ സംസ്ഥാന സഹകരണ പരീക്ഷാ ബോർഡിന് വിടുമ്പോൾ ഈ ഒരു ജനകീയ ബന്ധങ്ങൾക്കാണ് പ്രതിസന്ധിയുണ്ടാക്കുന്നത് ഇതു സഹകരണ സംഘങ്ങളെയും ദോഷകരമായി ബാധിക്കും – സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു

ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ചെയര്‍മാന്‍ എ.കെ. ബാലകൃഷ്ണന്‍, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റായി വിരമിക്കുന്ന അച്യുതൻ എന്നിവരെ ആദരിച്ചു.

കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സത്യനാഥൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കുര്യൻ കെ. എ, അഷ്‌റഫ് മണക്കടവ്, സാജു ജെയിംസ്, ബാലഗംഗധരൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു

ഭാരവാഹികൾ: കെ. സി. ബാലകൃഷ്ണൻ (ജില്ലാ പ്രസിഡന്റ്‌), സത്യനാഥൻ. കെ. (ജില്ലാ സെക്രട്ടറി).

[mbzshare]

Leave a Reply

Your email address will not be published.