കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് കുടുംബസംഗമം നടത്തി
കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് കുടുംബസംഗമം കേരള ബാങ്ക് ഡയറക്ടര്‍ എ. പ്രഭാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് റീജണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. പി. ഉണ്ണി, ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗം പി. പ്രേംനാഥ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാ സെക്രട്ടറി എ. രാമദാസ്, ബാലകൃഷ്ണന് പള്ളത്ത്, എ. വിശ്വനാഥന്, പി. രാധാകൃഷ്ണന്, കെ.കെ. നാരായണന് എന്നിവര്‍ സംസാരിച്ചു.