കേരള ബാങ്ക് പ്രസിഡണ്ട് കടന്നപ്പള്ളി പാണപ്പുഴ ബാങ്ക് സന്ദർശിച്ചു
കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ കടന്നപ്പള്ളി പാണപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.
- പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേന ഡിജിറ്റൽ പെയ്മെൻറ് സമ്പ്രദായം നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയായി വരുന്നതായി അദേഹം അറിയിച്ചു.
ബാങ്ക് പ്രസിഡണ്ട് ഇ.പി.ബാലകൃഷ്ണൻ, പ്രൈമറി സൊസൈറ്റി അസോസിയേഷൻ പ്രസിഡണ്ട് പി.പി.ദാമോദരൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. സുലജ ,കേരള ബാങ്ക് ഡയരക്ടർ കെ.ജി.വത്സലകുമാരി, സെക്രട്ടറി വി.വി.മധുസൂദനൻ എന്നിവർ സംസാരിച്ചു.