കേരള ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കടന്നപ്പള്ളി ബാങ്കില്‍ ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കടന്നപ്പള്ളിയില്‍ ഓണ്‍ലൈന്‍ മുഖേന സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസ് കെട്ടിടത്തിലാണ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തത്.

കടന്നപ്പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കടന്നപ്പള്ളി പാണപ്പുഴ ബാങ്ക് പ്രസിഡന്റ് ടി. രാജന്റ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ബാലകൃഷ്ണന്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ആദ്യ പണം പിന്‍വലിച്ചു. കേരള ദിനേശ് ചെയര്‍മാന്‍ എം.കെ.ദിനേശ് ബാബു ,ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് ടി.വി.ചന്ദ്രന്‍, ബാങ്ക് ഭരണസമിതി അംഗം പി.പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേരള ബാങ്ക് കണ്ണൂര്‍ റീജിയണല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വി.നാരായണന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി വി.വി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News