കേരള ബാങ്കിന് ആർബിഐയുടെ അംഗീകാരം. സഹകരണ വകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് 6.30ന് .
കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഇത് സംബന്ധിച്ച വാർത്ത സമ്മേളനം ഇന്ന് വൈകീട്ട് 6.30ന് സഹകരണ വകുപ്പ് മന്ത്രി നടത്തും. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാംവഴി യോട് പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. എറെ നാളായി പ്രതീക്ഷയിലായിരുന്നു സർക്കാർ. കേരള ബാങ്ക് മായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ചതോടെ ഇതെല്ലാം തീരുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിന് ഉള്ളത്.