കേരള ദിനേശിന് കേന്ദ്ര ധനവകുപ്പിന്റെ പ്രശംസ

Deepthi Vipin lal

2021-22 വര്‍ഷത്തിലെ ജി.എസ്.ടി റിട്ടേണുകള്‍ കൃത്യസമയത്ത് സമര്‍പ്പിച്ചതിനും ജി.എസ്.ടി തുക കൃത്യസമയത്ത് സര്‍ക്കാറിലേക്ക് അടച്ചതിനും കേരള ദിനേശിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിന്റെ പ്രശംസ പത്രം ലഭിച്ചു.

14 മുതല്‍ 18 കോടി രൂപയിലധികം പ്രതിവര്‍ഷം ജി.എസ്.ടി ഇനത്തില്‍ സംഘം അടച്ചു വരുന്നുണ്ട്. അസോച്ചം ഏര്‍പ്പെടുത്തിയ ഫെയര്‍ ബിസിനസ് പ്രാക്ടീസസ് അവാര്‍ഡ് 2014 മുതല്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷങ്ങളായി ദിനേശിന് ലഭിച്ചിട്ടുണ്ട്.

1968 ല്‍ കേരള സര്‍ക്കാര്‍ ബീഡി ആന്‍ഡ് സിഗരറ്റ് വര്‍ക്കേഴ്‌സ് (കണ്ടീഷന്‍സ് ഓഫ് എംപ്ലോയ്‌മെന്റ് ആക്ട്) നടപ്പിലാക്കിയപ്പോള്‍ സ്വകാര്യ ബീഡി ഉത്പാദകര്‍ ഫാക്ടറികള്‍ അടച്ച് സംസ്ഥാനം വിട്ടുേപായി. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ബീഡി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയാണ് സംഘം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News