കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ മാർച്ച് നടത്തി
സഹകരണ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന സഹകരണ നിയമം, ഫെഡറേഷൻ സഹകരണ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷൂറൻസ് അനുവദിക്കുക, പലവക സംഘങ്ങൾക്ക് കേരള ബാങ്കിൽ അംഗത്വവും ലോണും അനുവദിക്കുക, GPAIS പദ്ധതിയിൽ നിന്നും കളക്ഷൻ ഏജന്റുമാരേയും അപ്രൈസർമാരേയും ഒഴിവാക്കിയത് പുന:പരിധികരിക്കുക കളക്ഷൻ ഏജൻറുമാർക്കും അപ്രൈസർ മാർക്കും പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ( HMS) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.എം.പി സെൻട്രൽ സെക്രട്ടേറിയേറ്റ് അംഗം വി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.സി. ഡബ്ല്യൂ. എഫ് ജില്ലാ പ്രസിഡണ്ട് പി.കെ രഘുനാഥ് അധ്യക്ഷത വഹിച്ചു. സി.എം.പിജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി ഉമേശൻ, കെ.സി. ഡബ്ല്യൂ. എഫ് ജില്ലാ സെക്രട്ടറി ടി കെ വിനോദ്, കെ വി സാവിത്രി തുടങ്ങിയവർ സംസാരിച്ചു.