കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ സമ്മേളനം എടരിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി നിയമം കേരളത്തിലെ സഹകരണമേഖലയുടെ വളര്‍ച്ചയെ തടയാന്‍ മാത്രമേ ഉപകരിക്കുവെന്നും അങ്ങനെവന്നാല്‍ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുമെന്നും അശോകന്‍ കുറുങ്ങപ്പള്ളി പറഞ്ഞു.


ജില്ലാ പ്രസിഡന്റ് എം.രാമദാസ് അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യുണിയനിലേക്ക് തിരഞ്ഞെടുത്ത സംഘടനയുടെ ഭാരവാഹികളായ പി.രാജാറാം ,കെ.ഷാജി ചുങ്കത്തറ, കെ.സുനില്‍ എന്നിവര്‍ക്ക് സംസ്ഥാന സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണന്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങളെ സി.കെ.മുഹമ്മദ് മുസ്തഫ ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി.സാബു പഠനക്ലാസ്സ് നയിച്ചു. സപ്പ്‌ളിമെന്റ് പ്രകാശനം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജിപച്ചീരി നിര്‍വ്വഹിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, ഇ.ശിവശങ്കരന്‍ ,നാസര്‍ പറപ്പൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ തെന്നല ,സി.ആസാദ്.കെ.അലവി ,കെ.പ്രീതി ,സബാദ് കരുവാരകുണ്ട് ,പി.രാധാകൃഷ്ണന്‍ ,കാസിം മുഹമ്മദ് ബഷീര്‍ ,ടി.പി.രമാദേവി ,സുധീഷ് എടരിക്കോട് ,ഷംസുദ്ധീന്‍,നിഷാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.മുഹമ്മദ് കോയ സ്വാഗതവും കെ.പി.അബ്ദുള്‍അസീസ് നന്ദിയും പറഞ്ഞു.


യാത്രയയപ്പ് സമ്മേളനം ആസാദ് ചങ്ങരംചോല ഉദ്ഘാടനം ചെയ്തു. പി.ടി.ജയദേവന്‍ ,ടി.മുരളീധരന്‍ ,കെ.ജയപ്രകാശ് .എം.എ.ദിനേശ് ,പി.എ.സോജ,വി.എം.മുഹമ്മദ് ബഷീര്‍ ,വി.വി.അബ്ദുറഹിമാന്‍ ,അനില്‍കുമാര്‍ ,നൗഫല്‍ ഏറിയാടന്‍ എന്നിവര്‍ സംസാരിച്ചു.
എം.രാമദാസ് (പ്രസിഡന്റ് )സബാദ് കരുവാരകുണ്ട് ,സജീവ് താനാളൂര്‍ (വൈസ് പ്രസിഡന്റുമാര്‍ ) പി.മുഹമ്മദ് കോയ (ജനറല്‍ സെക്രട്ടറി ),രവീന്ദ്രന്‍ തേഞ്ഞിപ്പലം ,സി.പി.ഷീജ (ജോയിന്റ് സെക്രട്ടറിമാര്‍ )കെ.പി.അബ്ദുള്‍ അസിസ് (ട്രഷറര്‍ )സമദ് എടപ്പറ്റ ,നൗഷാദ് വളാഞ്ചേരി (ഓഡിറ്റര്‍മാര്‍),കെ.പ്രീതി വനിതാവിഭാഗം( ചെയര്‍പേഴ്‌സണ്‍ ),പി.എ.സോജ-വനിതാ സംസ്ഥാന കമ്മിറ്റി അംഗം ,ആരിഫ അലവി (കണ്‍വീനര്‍ ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News