കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നേതൃത്വ പരിശീലന ക്യാമ്പ് തുടങ്ങി
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ:ടി. സിദ്ധിഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിലെ പഞ്ചനക്ഷത്ര സംരംഭമായ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കെ. സി. ഇ. എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. ഡി. സി. സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ. സി. ഇ. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറിമാരായ കെ. കെ. അബ്രഹാം,അഡ്വ:പി. എം. നിയാസ്, ഡി. സി. സി. ജനറല്‍ സെക്രട്ടറി ഡി. പി. രാജശേഖരന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, അഡ്വ:സതീശ് ഭൂതിക്കാട്, പി. കെ. വിനയകുമാര്‍, ടി. സി. ലൂക്കോസ്, ഇ.ഡി.സാബു, സാബു പി. വാഴയില്‍, എം. രാജു.സി.ശ്രീകല എന്‍. ഡി. ഷിജു, കെ. സുനില്‍,ജില്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു പതാക ഉയര്‍ത്തി. പ്രൊഫഷണല്‍ എക്‌സല്ലന്‍സ് എന്ന വിഷയത്തില്‍ ജെ. സി. ഐ. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ: ദിനേശ്.എ ക്ലാസ്സ് നയിച്ചു. ക്യാമ്പിന് സംസ്ഥാന ഭാരവാഹികളായ ടി. വി. ഉണ്ണികൃഷ്ണന്‍, സി. വി. അജയന്‍,സി. കെ.മുഹമ്മദ് മുസ്തഫ,എന്‍. സുഭാഷ്‌കുമാര്‍, ഷാജി. പി. മാത്യു, എം. ആര്‍. സാബുരാജന്‍, ബി.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.