കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടമായി ഭൂരഹിതരായ 2000 പേർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി
കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടമായി ഭൂരഹിതരായ 2000 പേർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചു. സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം സംസ്ഥാനത്തു 2000 വീടുകൾ നിർമിച്ചു നൽകാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനകം 1500 വീടുകൾ നിർമിച്ചതായി മന്ത്രി പറഞ്ഞു. പറവൂർ- വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ എസ്. ശർമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.പി. മനോജ്, സെക്രട്ടറി കെ. എസ്. ജെയ്സി തുടങ്ങി ജനപ്രതിനിധികളും സഹകാരികളും പൊതുപ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
[mbzshare]