കൂടരഞ്ഞി ബാങ്കിന്റെ നീതി ലാബ് തുടങ്ങി
കോഴിക്കോട് കൂടരഞ്ഞി ടൗണില്‍ കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി ലാബ്, പോളിക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി.എം. തോമസ് മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു. നീതി ലാബിന്റെ സ്പിച്ച് ഓണ്‍ കര്‍മ്മം സഹകരണ സംഘം താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.പി. റസിയ നിര്‍വ്വഹിച്ചു.
ഉന്നത നിലവാരം പുലര്‍ത്തുന്ന കമ്പനികളുടെ ബയോ കെമിസ്ട്രി അനാലൈസര്‍, ഇലക്ട്രോലൈറ്റ് അനാലൈസര്‍, ഹേമറ്റോളജി അനാലൈസര്‍, ഇ.സി.ജി എന്നീ ഉപകരണങ്ങളാല്‍ സജ്ജീകരിച്ച ലാബില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും സേവനവും ലഭ്യമാണ്.