കുറ്റ്യാടിത്തേങ്ങയുടെ വിപണന സാധ്യത സഹകരണ സംഘങ്ങള്‍ ആലോചിക്കണം: ഡോ: അദീല അബ്ദുള്ള
കുറ്റ്യാടിത്തേങ്ങയുടെ വിപണന സാധ്യത സഹകരണ സംഘങ്ങള്‍ ആലോചിക്കണമന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ: അദീല അബ്ദുള്ള പറഞ്ഞു. കോഴിക്കോട് ജില്ലയിലെ സഹകാരികള്‍ ശനിയാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കുറ്റ്യാടി സ്വദേശിയായ രജിസ്ട്രാര്‍. കോഴിക്കോട് മേയര്‍ ഡോ: ബീന ഫിലിപ് യോഗം ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും കേരള ബാങ്ക് ഡയറക്ടറുമായ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ ബീന ഫിലിപ് ഡോ: അദീല അബ്ദുള്ളയക്ക് ഉപഹാരം നല്‍കി.
കേരള ബാങ്ക് ഡയറക്ടര്‍ രമേശ് ബാബു, സഹകരണ സംഘം രജിസ്ട്രാര്‍ ബി. സുധ, കേരള ബാങ്ക് റീജണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ്, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി, പാക്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, കോഴിക്കോട് സഹകരണ ആശുപത്രി ചെയര്‍മാന്‍ പി. ടി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ആശംസ നേര്‍ന്നു. പാക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജി. പ്രശാന്ത് കുമാര്‍ സ്വാഗതവും കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി. പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.