കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ കാട്ടില്‍ മാര്‍ക്കറ്റ് ശാഖയില്‍ എ.ടി.എം, സി.ഡി.എം പ്രവര്‍ത്തനം തുടങ്ങി
ആലപ്പുഴ കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ കാട്ടില്‍ മാര്‍ക്കറ്റ് ശാഖയില്‍ ഈവയര്‍ സോഫ്‌ടെക്കിന്റെ സഹകരത്തോടെ ആരംഭിച്ച എ.ടി.എം, സി.ഡി.എമ്മിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വ്വഹിച്ചു. രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കുവാനും തെരഞ്ഞെടുക്കപ്പെട്ട ബാങ്കിലേക്ക് പണം നിക്ഷേപിക്കാനും ഇതുവഴി സാധിക്കും.
ബാങ്ക് പ്രസിഡന്റ് എ.കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആദ്യ എ.ടി.എം കാര്‍ഡ് പി.കെ.പീതാബരന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. ബാബുരാജ് നല്‍കി. എസ്.എച്ച്.ജി യൂണിറ്റുകളുടെ കമ്പ്യൂട്ടര്‍ വത്കരണം സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ സി.സി. ഷാജിയും കഴിഞ്ഞ 20 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ 2020 – 21 വര്‍ഷത്തെ ലാഭ വിഹിത വിതരണ ഉദ്ഘാടനം കേരള ബാങ്ക് കരുവാറ്റ ശാഖാ മാനേജര്‍ അമ്പിളിയും മുറ്റത്തെ മുല്ല യൂണിറ്റുകള്‍ക്കുള്ള ലാഭവിഹിത വിതരണം ബാങ്ക് കണ്‍കറന്റ് ആഡിറ്റര്‍ വിനുവും നിര്‍വ്വഹിച്ചു.
അംഗങ്ങളില്‍ ഏറ്റവും നല്ല കര്‍ഷകനായി തെരഞ്ഞെടുത്ത കെ.കെ. നരേന്ദ്രനെ രമേശ് ചെന്നിത്തലയും ബാങ്കിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ച മുന്‍ പ്രസിഡന്റ് മാരായാ എം.ശിവാനന്ദന്‍ ഡി. മന്മദന്‍ എന്നിവരെ കുമാരപുരം കൃഷി ഓഫീസര്‍ വൃന്ദ ടി.എസും ആദരിച്ചു. കുടുംബശ്രീ യൂണിറ്റുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും ലാഭം കൈവരിച്ച ഗ്രൂപ്പിനുള്ള അനുമോദനം വലിയ പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സോള്‍. സി. തൃക്കുന്നപ്പുഴ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ടി. എസ്. താഹ, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് സൂസി, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം യമുന. പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, കെ സുധീര്‍ എന്നിവരും രതീഷ്, മധുസൂദനന്‍, ആനന്ദന്‍, എസ്.ശ്രീജിത്ത്, പി.ജി. ഗിരീഷ്, ദീപക്ക്, പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഇ.കെ. സദാശിവന്‍, തോമസ് ഫിലിപ്പ്, വി.വിനോദ്കുമാര്‍, ജി.രാജപ്പന്‍, രാജേഷ് ബാബു, പത്മവല്ലി, സുജാത, പ്രസന്ന എന്നിവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ബൈജു രമേശ് സ്വാഗതവും ബാങ്ക് ഭരണ സമിതിയംഗം തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
[mbzshare]