കാർഷിക മേഖല സ്വയം പര്യാപ്തതയിൽ എത്തണമെന്ന് മന്ത്രി കെ.രാജു

adminmoonam

ഇപ്പോൾ നിലവിൽ ഭക്ഷ്യക്ഷാമമില്ലെങ്കിലും കോവിഡ് കാലഘട്ടം കഴിയുമ്പോൾ ഒരുപക്ഷേ ഭക്ഷ്യ സാധനങ്ങൾ കുറയുമെന്നും അതിനാൽ കാർഷിക മേഖല സ്വയംപര്യാപ്തതയിൽ എത്തണമെന്നു വനംവകുപ്പ് മന്ത്രി കെ. രാജു ആവശ്യപ്പെട്ടു.കൃഷിക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനം നൽകുമ്പോൾ അതിന് അനുബന്ധമായി യന്ത്രവത്കൃത കൃഷിരീതികൾ നടത്തുന്നത് കർഷകർക്ക് കൂടുതൽ പ്രയോജനപ്പെടും. യന്ത്രവത്കൃത കൃഷിരീതിയെയും പഴയ രീതിയിലുള്ള കൃഷി സമ്പ്രദായങ്ങളെയും സമന്വയിപ്പിച്ച് കാർഷികമേഖലയെ സമ്പുഷ്ടമാക്കാൻ കർഷകർക്ക് കഴിയണമെന്നും പത്തനംതിട്ട മൈലപ്രാ സർവ്വീസ് സഹകരണബാങ്കിെൻ്റ ഉടമസ്ഥതയിലുള്ള അമൃത അഗ്രിമാർട്ട് കർഷക സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു .

ബാങ്ക് പ്രസിഡൻ്റ് ജെറി ഈശോ ഉമ്മെൻ്റ അദ്ധ്യക്ഷതയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദ്യ വിൽപ്പന നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു,ഡി.സി.സി പ്രസിഡൻ്റ് ബാബു ജോർജ്ജ്,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് മാത്യു,ബാങ്ക് സെക്രട്ടറി ജോഷ്വാമാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു തോമസ്,കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ഏബ്രഹാം വാഴയിൽ, ബാങ്ക് വൈസ്പ്രസിഡൻ്റ് എൻ.ആർ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.